കേളി യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു
Saturday, April 12, 2025 10:42 AM IST
റിയാദ്: 12-ാമത് കേളി കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സനയ്യ അർബൈൻ ഏരിയ ബ്രിഡ്ജ് യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം ജോർജ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രഡിഡന്റ് ജ്യോതി അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി അബ്ദുൽ നാസർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടനാ റിപ്പോർട്ടും അബ്ദുൽ സത്താർ, ഷാജി കുമാർ, അനീഷ് എന്നിവർ മൂന്ന് പ്രമേയങ്ങളും അവതരിപ്പിച്ചു.
ചർച്ചകൾക്ക് കേളി വൈസ് പ്രഡിഡന്റ് രജീഷ് പിണറായി മറുപടി പറഞ്ഞു. സെക്രട്ടറിയായി അബ്ദുൽ സത്താറിനെയുംപ്രസിഡന്റായി ഷാജി കുമാറിനെയുംട്രഷററായി ജ്യോതിയേയും സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ സുകേഷ് കുമാർ, അജിത്ത്, മൊയ്തീൻകുട്ടി, സഫറുള്ള, ഏരിയ കമ്മറ്റി അംഗങ്ങളായ ഹരി ദാസ്, സെയ്തലവി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
റൗദ ഏരിയ ബഗ്ലഫ് യൂണിറ്റ് സമ്മേളനം കേളി അംഗമായിരിക്കെ മരണമടഞ്ഞ വിജയകുമാറിന്റെ പേരിലുള്ള നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ശശിധരൻ പിള്ള അധ്യക്ഷനായ സമ്മേളനം ഏരിയ കമ്മറ്റി അംഗം പ്രഭാകരൻ ബേത്തൂർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ഷാജി കെ കെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ചന്ദ്രൻവരവ് ചെലവ് കണക്കും, കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു.
ജോമോൻ സ്റ്റീഫൻ, ജോസഫ് മത്തായി, നജീബ്. എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി ശ്രീജിത്ത് ശ്രീധരനേയും, പ്രസിഡണ്ടായി ശശിധരൻ പിള്ളയേയും
ട്രഷററായി ചന്ദ്രനേയും സമ്മേളനം തിരഞ്ഞെടുത്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജിതോമസ്, ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കേളി മീഡിയ വിഭാഗം വൈസ് ചെയർമാൻ ശ്രീകുമാർ വാസു, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പി പി സലീം, ഇസ്മയിൽ, ആഷിക് ബഷീർ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
നസീം ഏരിയായിലെ ഷാര ഹംസ യൂണീറ്റ് സമ്മേളനം സ: പുഷ്പൻ നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കമ്മറ്റിയംഗം സഫറുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഗിരീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കേളി കേന്ദ്ര കമ്മിറ്റിയംഗം റഫീക്ക് ചാലിയം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഹരികുമാർ, മുഹമ്മദ് കുട്ടി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി വിനോദ് മലയിലിനേയും പ്രസിഡന്റായി ഹരികുമാറിനേയും ട്രഷറായി സജീവൻ ഇ.കെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ ജോഷി, ഏരിയ കമ്മിറ്റി അംഗങ്ങൾ ഉല്ലാസൻ, ഷാജി, ഹാരീസ്, രാകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു.