നവീകരിച്ച ഊട്ടറ ലെവൽക്രോസിൽ വാഹനസഞ്ചാരം സുഗമം
1602026
Thursday, October 23, 2025 1:06 AM IST
കൊല്ലങ്കോട്: ഊട്ടറ ലെവൽക്രോസിലൂടെ ഇനി വാഹനസഞ്ചാരം സുരക്ഷിതം. ട്രാക്കിലും റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് ടൈൽസ് പതിച്ചാണ് പുനർനിർമാണം നടത്തിയിരിക്കുന്നത്. റോഡിൽ നിന്നും ഉയർന്നുകാണുന്ന പാളത്തിൽ തട്ടി മുന്പ് ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടുമറിഞ്ഞ സംഭവം നടന്നിരുന്നു.
വാഹനസഞ്ചാരം കൂടിയ വഴിയാണ് ഊട്ടറപാത. ഇതുകണക്കിലെടുത്താണ് റെയിൽവേ മേൽപ്പാല നിർമാണത്തിന് തീരുമാനിച്ച് ജോലികൾ പുരോഗമിക്കുന്നത്. മേൽപ്പാലം നിർമാണം പൂർത്തിയാൽ വാഹനങ്ങൾക്ക് സമയബന്ധിതമായി സഞ്ചാരസൗകര്യം ലഭിക്കും. നിലവിൽ ഗേറ്റ് അടച്ചാൽ പത്തുമിനിറ്റിൽ കൂടുതൽ സമയം നൂറുകണക്കിനു വാഹനങ്ങൾ കാത്തിരിക്കേണ്ടതായി വരും. ഇക്കാരണത്താൽ തന്നെ സ്വകാര്യ ബസുകൾ സമയത്തിന്റെ പേരിൽ വഴക്കിടാറുമുണ്ട്.