ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകൾ
1601840
Wednesday, October 22, 2025 6:36 AM IST
പാലക്കാട്: 2025ലെ തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകൾ സംവരണം ചെയ്യുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ആണ് നറുക്കെടുപ്പ് നിർവഹിച്ചത്.
ജില്ലാ പഞ്ചായത്തിലുള്ള ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും നറുക്കെടുപ്പിൽ പങ്കെടുത്തു.ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 31 ഡിവിഷനുകളിലേക്കുള്ള സംവരണ ഡിവിഷനുകൾ കണ്ടെത്തുന്നതിനായുള്ള നറുക്കെടുപ്പാണ് നടന്നത്.
ആകെയുള്ള 31 ഡിവിഷനുകളിൽ 13 എണ്ണം വനിതകൾക്കായി സംവരണം ചെയ്തു. കൂടാതെ, 3 പട്ടികജാതി വനിതാ സംവരണ ഡിവിഷനുകളും, 2 പട്ടികജാതി സംവരണ ഡിവിഷനുകളും നറുക്കെടുപ്പിലൂടെ കണ്ടെത്തി.
വനിത ജനറൽ: തെങ്കര, കാഞ്ഞിരപ്പുഴ, കോങ്ങാട്, പറളി, പുതുപ്പരിയാരം, കോഴിപ്പാറ, തരൂർ, ആലത്തൂർ, കോട്ടായി, അന്പലപ്പാറ, വാണിയംകുളം, തിരുവേഗപ്പുറ, ശ്രീകൃഷ്ണപുരം. പട്ടികജാതി സംവരണം: പുതുശേരി, ചാലിശേരി. പട്ടികജാതി സ്ത്രീ സംവരണം: കടന്പഴിപ്പുറം, പൊൽപ്പുള്ളി, വാടാനാംകുറിശി. പട്ടികവർഗ സംവരണം: കിഴക്കഞ്ചേരി.
ജനറൽ വിഭാഗം: അലനല്ലൂർ, അട്ടപ്പാടി, മലന്പുഴ, മീനാക്ഷിപുരം, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ, പല്ലശന, കിഴക്കഞ്ചേരി, കുഴൽമന്ദം, കപ്പൂർ, മുതുതല, ചളവറ.