തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം
1601827
Wednesday, October 22, 2025 6:36 AM IST
പട്ടാന്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു.
25 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കോളപ്രത്തോടി - പൊറ്റക്കാട്ട് തൊടി റോഡ്, 15 ലക്ഷം രൂപ ചെലവിൽ ഓടുപാറ - എയര്‍പോര്‍ട്ട് പറമ്പ് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് എംഎൽഎ നിർവഹിച്ചത്. ഈ രണ്ടു ഗ്രാമീണ റോഡുകളും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.