പിഎസ്എസ്പി സ്വയംസഹായ സംഘങ്ങളുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനംചെയ്തു
1602031
Thursday, October 23, 2025 1:06 AM IST
പാലക്കാട്: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പീപ്പിൾസ് സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കായി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മേപ്പറന്പ് ചെറുപുഷ്പാലയത്തിൽ നടന്നു. പിഎസ്എസ്പി ജെൻഡർ ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഫെഡ് പ്രസിഡന്റ് മിനി ഡേവിഡ് അധ്യക്ഷയായി. പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പ്രോജക്റ്റ് ഓഫീസർ പി. ബോബി ആശംസകളർപ്പിച്ചു. ആനിമേറ്റർ അനു രതീഷ് നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ ലിറ്ററസി വിഷയത്തിൽ പരിശീലന ക്ലാസും നടന്നു. വനിതാ സ്വയം സഹായ സംഘങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിനും സാന്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ഈ പരിപാടി സമൂഹത്തിലെ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന് സംഘാടകർ പറഞ്ഞു.