മാതൃവേദി ഫൊറോന കലോത്സവം; കണക്കൻതുരുത്തി രാജഗിരി ജേതാക്കൾ
1601846
Wednesday, October 22, 2025 6:36 AM IST
വടക്കഞ്ചേരി: ചെറുപുഷ്പം സ്കൂളിൽ നടന്ന മാതൃവേദി വടക്കഞ്ചേരി ഫൊറോന തല കലോത്സവത്തിൽ കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി യൂണിറ്റിന് കിരീടം. വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന യൂണിറ്റിനാണ് രണ്ടാം സ്ഥാനം. തച്ചനടി ക്രൈസ്റ്റ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റോസ്മിൻ വർഗീസ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
രാജഗിരി യൂണിറ്റിലെ അനിറ്റ് ജിജോയാണ് ജൂണിയർ വിഭാഗത്തിലെ സാഹിത്യ പ്രതിഭ. സീനിയർ വിഭാഗത്തിൽ തച്ചനടി യൂണിറ്റിലെ സിമി ജോസും സാഹിത്യപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. വചനഗിരി സെന്റ് ജോർജ് പള്ളി യൂണിറ്റിലെ ടിനു ഷാജിയാണ് ജൂണിയർ വിഭാഗത്തിലെ കലാപ്രതിഭ. വടക്കഞ്ചേരി ലൂർദ് മാതാ യൂണിറ്റിലെ ഷീബ ജോയ് സീനിയർ വിഭാഗത്തിലും കലാപ്രതിഭയായി.