അവകാശദിനം ആചരിച്ചു
1601818
Wednesday, October 22, 2025 6:36 AM IST
പാലക്കാട്: സെക്യൂരിറ്റി ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യ കോ- ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) അഖിലേന്ത്യാ അവകാശദിനം ആചരിച്ചു.
സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയാക്കി പുതുക്കി നിശ്ചയിക്കുക, ഏജൻസികൾ മാറിയാലും തൊഴിലാളികളെ മാറ്റാതിരിക്കുക, ഹൗസ് കീപ്പിംഗ് തൊഴിലാളികളുടെ ശമ്പളം ഏകീകരിക്കുക, കരാർ തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രകടനവും ധർണയും നടത്തി.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അജയൻ അധ്യക്ഷത വഹിച്ചു.