റോഡരികിൽ ഉണങ്ങാനിട്ട നെല്ല് മഴയിൽ ഒലിച്ചുപോയി
1602030
Thursday, October 23, 2025 1:06 AM IST
വണ്ടിത്താവളം: വീടിനുമുന്നിലെ റോഡരികിൽ ഉണങ്ങാനിട്ടിരുന്ന നെല്ല് ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്നു. ചുള്ളിപ്പെരുക്കമേട്ടിലാണ് സംഭവം. വെയിൽ ഉള്ളതിനാലാണ് നെല്ല് ഉണങ്ങാനിട്ടത്. എന്നാൽ പെട്ടെന്ന് ചാറ്റൽ മഴ ഉണ്ടാവുകയും നെല്ല് വെള്ളത്തിൽ ഒലിച്ചുപോവുകയുമായിരുന്നു.
തൊഴിലാളികൾ ഓടിയെത്തി നെല്ല് വാരിയെടുത്തതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. നെല്ല് നനഞ്ഞ് കുതിർന്നതു കർഷകനു വിനയായി. നെല്ലുസംഭരണം നീളുന്നത് കർഷകർക്ക് ദുരിതമാകുകയാണ്.
പന്നിശല്യം, മുഞ്ഞ, ഓലകരിച്ചിൽ ഉൾപ്പെടെ പ്രശ്നങ്ങളെ അതിജീവിച്ച് കൊയ്ത നെല്ല് സംഭരണം നടക്കാത്തതിനാൽ വീടിനു മുൻവശത്ത് വരാന്തകളിലാണ് നിരത്തി വെച്ചിരിക്കുന്നത്. ടാർപ്പോളിൻ ഉപയോഗിച്ച് മുടാറുണ്ടെങ്കിലും മണ്ണിലെ തണുപ്പാണ് നെല്ലിൽ ഈർപ്പമുണ്ടാകാൻ കാരണമായിരിക്കുന്നത്.