ചിത്രരചനാമത്സരവും അനുമോദനസദസും
1602028
Thursday, October 23, 2025 1:06 AM IST
ചിറ്റൂർ: ജവഹർബാൽമഞ്ച് ചിറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരവും കലാ, കായിക, മത്സരം നടത്തി. നഗരസഭ മുൻ ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. എം. ശശികുമാർ അധ്യക്ഷത വഹിച്ചു. എസ്. ശ്രീനാഥ്, ആർ. കിഷോർകുമാർ, മുരളി തറക്കളം, സി.കെ. മുരളീധരൻ, ടി. ബിന്ദു, കെ. പ്രസീത, എസ്. അപർണശ്രീ, ഡോ.എ. ശിവരാമകൃഷ്ണൻ, എം. അഞ്ജു, ആർ. രാജീവൻ, എൻ. നിതീഷ്, കെ. കണ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിജയിച്ച മത്സരാർഥികളെ ട്രോഫി നൽകി ആദരിച്ചു.