സ്റ്റാഫ് പാറ്റേൺ ഏകീകരിക്കണം: ഹോമിയോ ഫാർമസിസ്റ്റ് സമ്മേളനം
1601151
Monday, October 20, 2025 1:10 AM IST
ഒറ്റപ്പാലം: ആയുഷ് ഹോമിയോപ്പതി വകുപ്പിൽ സ്റ്റാഫ് പാറ്റേൺ ഏകീകരിക്കണമെന്ന് കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.പി. കവിത മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് വി. ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഹേഷ് മോഹൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീൺ, പി.കെ. ബോധിഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി. ഹരീഷ്- പ്രസിഡന്റ്, അനുജ സുകുമാരൻ- വൈസ് പ്രസിഡന്റ്, എം.എസ്. ധന്യ- സെക്രട്ടറി, പി.കെ. ബോധിഷ്- ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.