ചെമ്മണാന്പതിയിൽ റോഡിൽ ദുരിതമായി വെള്ളക്കെട്ട്
1601829
Wednesday, October 22, 2025 6:36 AM IST
മുതലമട: ബൈക്ക് യാത്രികർക്കടക്കം ദുരിതമായി ചെമ്മണാമ്പതി റോഡിലെ വെള്ളക്കെട്ട്. റോഡിലുണ്ടായ വെള്ളക്കെട്ടിൽ മൂന്നു ബൈക്കുകൾ നിയന്ത്രണം വിട്ടുമറിഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം. കാറുകളുടെ എൻജിനുകളിൽ വെള്ളംകയറി റോഡിൽ ഓഫായത് നാട്ടുകാരെത്തി തള്ളി നീക്കിയാണ് വെള്ളക്കെട്ടിൽ നിന്നും പുറത്തുകൊണ്ടുവന്നത്.
റോഡിനടിയിലൂടെയുള്ള ഓവുപാലം അടഞ്ഞതാണ് വെള്ളക്കെട്ടുണ്ടാവാൻ കാരണമായതെന്നു പരിസരവാസികൾ പറഞ്ഞു. ചെറിയ മഴയുണ്ടായാൽപ്പോലും വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. റോഡിനടിയിലെ ഓവുപാലത്തിലെ തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.