പോലീസ് അന്വേഷണത്തിനു തുടക്കം
1601154
Monday, October 20, 2025 1:10 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി ആനയടിയൻപരുതയിൽ മുനിയറകൾ തകർത്ത സംഭവത്തിൽ മംഗലംഡാം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
മുനിയറകൾ തകർത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടുകാർ പൊതുതാത്പര്യ പരാതി മംഗലംഡാം പോലീസിൽ നൽകിയത്. എന്നാൽ പരാതി നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പോലും നടത്താത്തതിനെതിരെ ഇന്നലെ നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങളണ്ടായിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ ഏറെവൈകി വൈകുന്നേരം ആറുമണിയോടെയാണ് പോലീസ് സംഘം സ്ഥലത്ത് പരിശോധനക്കെത്തിയത്.