പുതിയ വന്ദേഭാരത്: പ്രതീക്ഷയോടെ കോയന്പത്തൂരിലെ യാത്രികർ
1601821
Wednesday, October 22, 2025 6:36 AM IST
തിരുപ്പൂർ: ബംഗളൂരു - എറണാകുളം വന്ദേഭാരത് പുതിയ ട്രെയിൻ കോയമ്പത്തൂർ വഴി സർവീസ് നടത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂർ, ഈറോഡ്, സേലം വഴി ബാംഗ്ലൂരിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും.
നവംബർ മുതൽ സർവീസ് നടത്താനും റെയിൽവേ മന്ത്രാലയം അംഗീകരിച്ചു. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസത്തേക്ക് കോയമ്പത്തൂരിൽനിന്ന് തിരുപ്പൂർ, ഈറോഡ്, സേലം വഴി ചെന്നൈയിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി വർധിക്കും. ടിക്കറ്റ് ബുക്കിംഗുകൾക്കനുസരിച്ച് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്ന ദിവസങ്ങൾ തീരുമാനിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.