സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ കരിങ്കല്ലത്താണിയിൽ
1601831
Wednesday, October 22, 2025 6:36 AM IST
മണ്ണാർക്കാട്: സെവൻസ് ഫുട് ബോൾ അസോസിയേഷൻ അംഗീകാരമുള്ള സംസ്ഥാനത്തെ ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 11 മുതൽ കരിങ്കല്ലത്താണിയിൽ തുടങ്ങും.
ഐഡിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കരിങ്കല്ലത്താണി എഫ്എം ഹൈസ്കൂൾ മൈതാനിയിലാണ് മത്സരം.
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം താഴേക്കോടു നടന്ന പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസ് എസ്എഫ്എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് നൽകി നിർവഹിച്ചു.
താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പുലാക്കൽ, എസ്എഫ്എ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു, ജില്ലാ സെക്രട്ടറി ഫിറോസ് കഞ്ഞിച്ചാലിൽ, ജില്ലാ കമ്മറ്റി അംഗങളായ പി.ടി. സലാം കരിങ്കല്ലത്താണി, ഐഡിയൽ ക്ലബ് ഭാരവാഹികളായ നജീബ് പൊന്നേത്ത് , അബ്ദു പിലാക്കൽ, കെ. കബീർ, പി.ടി. നിസാർ, ടി.ടി. മുഹമ്മദലി പങ്കെടുത്തു.