റെസ്ലിംഗ് ലോഗോ പ്രകാശനം
1602023
Thursday, October 23, 2025 1:06 AM IST
മണ്ണാർക്കാട്: എംഇടി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും ജില്ലാ റെസ്ലിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ സ്്കൂൾ റെസ്ലിംഗ് ചാന്പ്യൻഷിപ്പ് റന്പിൾ 2കെ25 നവംബർ 13 ന് നടക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പ്രഫ. സാബു ഐപ്പ് നിർവഹിച്ചു. എംഇടി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കെ. അശോക് ആണ് ലോഗോ തയ്യാറാക്കിയത്. മത്സരത്തിന് പേര് നിർദേശിച്ച വിദ്യാർഥിക്കും ലോഗോ തയ്യാറാക്കിയ വിദ്യാർഥിക്കും സ്കൂൾ മാനേജ്മെന്റ് സമ്മാനം നൽകി.
ചടങ്ങിൽ എംഇടി പ്രസിഡന്റ് സി. മുരളികുമാർ, സെക്രട്ടറി ജോബ് ഐസക്, മാനേജ്മെന്റ് പ്രതിനിധി ബാസിത് മുസ്ലിം, പിടിഎ എക്സിക്യൂട്ടിവ് അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ വിദ്യ അനൂപ്, കെ. ഹംസ, വൈസ് പ്രിൻസിപ്പൽ രോഹിണി എന്നിവർ പങ്കെടുത്തു. വിജയികൾക്ക് കാഷ് പ്രൈസ്, മെഡലുകൾ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ സ്കൂളിന് ചാന്പ്യൻസ് ട്രോഫി , ബെസ്റ്റ് റെസ്ലർ (ആണ്, പെണ്)എന്നിവയും നൽകും.