മണ്ണാർക്കാട് എയ്ഡഡ് സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം ഉദ്ഘാടനംചെയ്തു
1601408
Tuesday, October 21, 2025 1:05 AM IST
മണ്ണാർക്കാട്: എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. എൻ.കെ. നാരായണൻകുട്ടി, യു.ടി. രാമകൃഷ്ണൻ, ടി.ആർ. സെബാസ്റ്റ്യൻ, സി. വിമല, എ.എം. അജിത്, കെ. താജുദ്ദീൻ, ടി. ജയഭാരതി, കെ. ഗീതാകുമാരി, സി. അബൂബക്കർ, കെ.കെ. മണികണ്ഠൻ, എം. പുരുഷോത്തമൻ, എസ്.ആർ. ഹബീബുള്ള, കെ.ടി. ഭക്തഗിരീഷ്, പി.യൂസഫ്, ഗിരീഷ്, എം. പ്രദീപ്, സലിം നാലകത്ത്, എം.എൻ. രാമകൃഷ്ണപിള്ള പി.എൻ. മോഹനൻ, പി.എം. മധു, സി. ബാലകൃഷ്ണൻ, മിനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.