മണ്ണുമാന്തിയന്ത്രങ്ങളുടെ വാടക വർധിപ്പിക്കണമെന്ന് അസോസിയേഷൻ
1601402
Tuesday, October 21, 2025 1:05 AM IST
പാലക്കാട്: മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധനവ് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം കൺസ്ട്രക്്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ യന്ത്രങ്ങളുടെ വാഹനറാലി നടത്തി.
കഞ്ചിക്കോട് മുതൽ പാലക്കാട് മെഡിക്കൽ കോളജ്വരെ നടന്ന പ്രകടനവും യോഗവും സംസ്ഥാന ജനറൽ സെക്രട്ടറി ഷമീർബാബു ഉദ്ഘാടനം ചെയ്തു.
കിഴക്കൻ മേഖല കൺവീനർ സോമി കുര്യൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജയകുമാർ, ജില്ലാസെക്രട്ടറി റഷീദ്, ഷാജി എന്നിവർ പ്രസംഗിച്ചു.