നഗരസഭയ്ക്കെതിരേ ജനകീയ കുറ്റവിചാരണസദസ്
1602025
Thursday, October 23, 2025 1:06 AM IST
പാലക്കാട്: ബിജെപിയുടെ നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കും ഭരണപരാജയത്തിനുമെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്കെതിരെ ജനകീയ കുറ്റവിചാരണസദസ് നടത്തി.
കോട്ടമൈതാനം അഞ്ചുവിളക്കിനു സമീപം ചേർന്ന സദസ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവർഷത്തോളമായി നഗരത്തിലെ ജനങ്ങൾ നഗരസഭ ഭരണാധികാരികളിൽ നിന്നും നേരിടുന്ന ദുരിതത്തിനും അവഗണക്കുമെതിരെയുള്ളവിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പെന്ന് അഭിപ്രായപ്പെട്ടു. നഗരത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളും നോക്കുകുത്തികളായ നഗരസഭാ കെട്ടിടസമുച്ചയങ്ങളും എല്ലാം ബിജെപി ഭരിക്കുന്ന നഗരസഭഭരണത്തിന്റെ നേർകാഴ്ചകളാണെന്നും തങ്കപ്പൻ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രെട്ടറി പി.വി. രാജേഷ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി. രാമചന്ദ്രൻ, കെ.എം. ഫെബിൻ, പി.കെ. പ്രിയകുമാരൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കെ. ഭവദാസ്, പി .എച്ച്. മുസ്തഫ, ബോബൻ മാട്ടുമന്ത, സി . കിദർ മുഹമ്മദ്, നഗരസഭ അംഗങ്ങളായ എ. കൃഷ്ണൻ, സുഭാഷ് യാക്കര, സാജോ ജോൺ, ഡി. ഷജിത്ത് കുമാർ, എഫ്.ബി. ബഷീർ, ജ്യോതി മണി, ഹസനുപ്പ, അഡ്വ. ഗിരീഷ് നൊച്ചുള്ളി, സി.ആർ. വെങ്കിടേശ്വരൻ, പി.എം. ശ്രീവത്സൻ, പി.ബി.സുഗതൻ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, പി. പ്രസാദ്, എം.ആർ. അനിൽ എന്നിവർ പ്രസംഗിച്ചു.