എൻസിപി- എസ് ജില്ലാ നേതൃയോഗം
1601407
Tuesday, October 21, 2025 1:05 AM IST
പാലക്കാട്: എൻസിപി- എസ് ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി, സംസ്ഥാന നേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സൈതലവി, പി അബ്ദുൽ റഹ്്മാൻ, ഷനിൻ മന്ദിരാട്, ഷൗക്കത്തലി കുളപ്പാടം, ജില്ലാ ഭാരവാഹികളായ പി. മൊയ്തീൻകുട്ടി, എം.എൻ. സൈഫുദ്ദീൻ കിച്ച്ലു, പൊന്നിൽ വേണു, റെജി ഉള്ളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.