സ്റ്റിച്ചിംഗ് ട്രെയിനിംഗ് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം
1601406
Tuesday, October 21, 2025 1:05 AM IST
മണ്ണാർക്കാട്: പാലക്കാട് രൂപതയുടെ ഔദ്യോഗിക സാമൂഹ്യസേവന സംഘടനയായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണവും, തൊഴിൽപരിശീലനവും സംരംഭകത്വ വികസനം ലക്ഷ്യമാക്കിയ സ്റ്റിച്ചിംഗ് ട്രെയിനിംഗ് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും മണ്ണാർക്കാട് പെരിന്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയിൽ നടത്തി.
ഹോളി സ്പിരിറ്റ് ഫൊറോന പള്ളി വികാരി ഫാ. രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജെൻഡർ കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ സ്വാഗതം പറഞ്ഞു. പ്രോജക്ട് ഓഫീസർ പി. ബോബി, ആനിമേറ്റർ വൽസമ്മ എന്നിവർ പ്രസംഗിച്ചു. തൊഴിൽരംഗത്ത് സ്ത്രീകളുടെ സാന്പത്തിക സ്വാതന്ത്ര്യത്തിനും സംരംഭകത്വ വളർച്ചക്കും വഴിതെളിയിക്കുന്ന തരത്തിൽ കരൂർ വൈശ്യ ബാങ്ക് ഉദ്യോഗസ്ഥർ ബാങ്കിംഗ്, ഫിനാൻഷ്യൽ ലിറ്ററസി വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു.