നെല്ലുസംഭരണ ലോഡിംഗ് പോയിന്റ് നിർദേശം പിൻവലിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
1460244
Thursday, October 10, 2024 7:45 AM IST
പാലക്കാട്: ഈ വർഷം ഒന്നാംവിള നെല്ല്സംഭരണത്തിന് "ലോഡിംഗ് പോയിന്റ്’ എന്ന സർക്കാർ നിർദേശം അപ്രായോഗികവും കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാൽ നിർദേശം പിൻവലിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്പിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിന്റെ സംഭരണവില കിലോക്ക് 35 രൂപയാക്കി വർധിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹനടപടികൾക്കെതിരെ അന്തിമ പോരാട്ടത്തിന് കർഷകർ ഒറ്റക്കെട്ടായി രംഗത്ത് വരണം.
ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ അധ്യക്ഷനായി. കെപിസിസി സോഷ്യൽ മീഡിയ മേധാവി ഡോ.പി. സരിൻ, കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ശിവരാജൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഗീവർഗീസ് മാസ്റ്റർ, ഇ.എം. ബാബു, ഉണ്ണി പട്ടാമ്പി, ജില്ലാ ഭാരവാഹികളായ സി. സ്വാമിനാഥൻ, എം.സി. വർഗീസ്, രവി വള്ളിക്കോട്, എം. രാധാകൃഷ്ണൻ, ഫിറോസ് ബാബു, വി. മോഹൻദാസ്, പി.കെ. അശോകൻ, അരവിന്ദാക്ഷൻ, കുഞ്ഞുണ്ണി, തമ്പി കോങ്ങാട്, എ.സി. സിദ്ധാർഥൻ, മോഹൻദാസ് ചിറ്റിലഞ്ചേരി, പേരുവെമ്പ് മോഹനൻ, കെ. ശിവദാസ്, സ്വാമിനാഥൻ തരൂർ തുടങ്ങിയവർ പ്രസംഗിച്ചു.