പാലാട്ട് റസിഡൻസ് ഉദ്ഘാടനം ചെയ്തു
1453480
Sunday, September 15, 2024 4:57 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്ടെ പ്രമുഖ ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ പുതിയ സംരംഭമായ പാലാട്ട് റസിഡൻസിന്റെയും ഷെഫ് പാലാട്ട് എന്ന മൾട്ടി കുഷ്യൻ റസ്റ്റോറന്റിന്റെയും ഉദ്ഘാടനം നടി ഭാവന നിർവഹിച്ചു.
നെല്ലിപ്പുഴയിലാണ് ആധുനിക രീതിയിൽ ഒരുക്കിയ പാലാട്ട് റസിഡൻസ് പ്രവർത്തനമാരംഭിച്ചത്. യുജിഎസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് യുജിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എന്നത് .
250 പേർക്ക് ഇരിക്കാനുള്ള എസി ഹാൾ, റസ്റ്റോറന്റ്, എസി, നോൺ എ സി, ഡീലക്സ് റൂമുകൾ, വിശാലമായ കാർ പാർക്കിംഗ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ മണ്ണാർക്കാട് നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീർ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, റഷീദ് ആലായൻ, ഷാജി മുല്ലപ്പള്ളി, യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജിത്ത് പാലാട്ട്, അഭിലാഷ് പാലാട്ട്, കെ. ശ്യാംകുമാർ, ഷബീറലി, സോനു ശിവൻ, ശാസ്താപ്രസാദ്, ഷമീർ അലി, ഹരികൃഷ്ണൻ പങ്കെടുത്തു.