ലിസിക്സ് മെട്രിക്കുലേഷൻ സ്കൂളിൽ ഗ്രാജ്വേഷൻ ദിനാഘോഷം
1397184
Sunday, March 3, 2024 8:15 AM IST
കോയമ്പത്തൂർ: സായിബാബ കോളനിയിലുള്ള ലിസിക്സ് മെട്രിക്കുലേഷൻ സെക്കൻഡറി സ്കൂളിൽ ഗ്രാജ്വേഷൻ ദിനാഘോഷം സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.അഡ്വ. ജോയ് അറയ്ക്കൽ സിഎംഐ പരിപാടി ഉദ്ഘാടനം ചെയ്തു. ബിരുദധാരികളായ യുവാക്കളെ പ്രിൻസിപ്പൽ അഭിനന്ദിച്ചു. കോയമ്പത്തൂർ ശ്രീകൃഷ്ണ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് സയൻസ് ഡീൻ ഡോ. റിൻസി ആന്റണി, ഡോ.അഡ്വ.ജെ. ജെറോം ജോസഫ് എന്നിവർ മുഖ്യാതിഥികളായി.