വടക്കഞ്ചേരി പഞ്ചായത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
1396751
Saturday, March 2, 2024 1:50 AM IST
വടക്കഞ്ചേരി: എംപി അനുവദിച്ച മിനിഹൈമാസ്റ്റ് ലൈറ്റുകൾ വാർഡുകളിൽ സ്ഥാപിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെംബർമാർ വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസിൽ 17 ദിവസമായി നടത്തി വരുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് പഞ്ചായത്ത് ഓഫീസ് ഗെയ്റ്റിനു മുന്നിൽ സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറെകളം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ്, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ. മോഹൻദാസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാമ്മ ജോസഫ്, ബിജു പൊത്തപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.