വ്യത്യസ്തതയൊരുക്കി സ്കൂൾ തെരഞ്ഞെടുപ്പ്
1377556
Monday, December 11, 2023 1:31 AM IST
ഒറ്റപ്പാലം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനും മഷി പുരട്ടലും ഒക്കെയായി വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് നടത്തി ഒറ്റപ്പാലം എൻഎസ്എസ് കെപിടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
ഇലക്്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂൾ പാർലമെന്റ് ഇലക്്ഷൻ വ്യത്യസ്തമായി സംഘടിപ്പിച്ചത്.
വിദ്യാർഥികൾ തന്നെ നിർമിച്ച വോട്ടിംഗ് മെഷിനാണ് ഉപയോഗിച്ചത്.
കുട്ടികളെ തന്നെ പോളിംഗ് ഓഫിസർമാരായി നിയോഗിച്ച് അവർക്ക് പരിശീലനവും നൽകി. ഒറ്റപ്പാലം താലൂക്ക് ഇലക്്ഷൻ വിഭാഗം വിരലിൽ പുരട്ടാനുള്ള മഷിയും, വോട്ടിംഗ് കമ്പാർട്ട്മെന്റും ആവശ്യമായ പിന്തുണയും നിർദേേശങ്ങളും നൽകി. വോട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഇലക്്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി ബൂത്ത് സന്ദർശിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ നേരിൽ കണ്ടറിഞ്ഞ കുട്ടികൾക്ക് പുതിയ അനുഭവം നൽകിയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാപിച്ചത്.