ആരോഗ്യവകുപ്പ് പരിശോധനയ്ക്കിടെ ചീഞ്ഞ മാംസം കണ്ടെത്തി നശിപ്പിച്ചു
1548507
Wednesday, May 7, 2025 1:19 AM IST
കൊഴിഞ്ഞാമ്പാറ: ടൗണിൽ ചിക്കൻ, മട്ടൻ സ്റ്റാളുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ആടിന്റെ തലയും കാലുകളും ചീഞ്ഞനിലയിൽ കണ്ടെത്തി നശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽനിന്നാണ് ഇതു കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടക്ക് ന്യൂനതകൾ പരിഹരിക്കുംവരെ അടച്ചിടാൻ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
സ്ഥാപനത്തിനെതിരേ പിഴ ഉൾപ്പെടെ ഉള്ള നിയമ നടപടികൾ സ്വീകരിക്കും.
ഹെൽത്ത് ഇൻസ്പെക്ടർ കെ. സുരേഷിന്റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ വാഹിദ്, നെൽസൺ, ഫാത്തിമ എന്നിവരാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽമാനദണ്ഡങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.