അമരാവതി ഡാമിലെ ജലനിരപ്പ് താഴുന്നു
1548810
Thursday, May 8, 2025 2:01 AM IST
തിരുപ്പൂർ: നീരൊഴുക്കു ഗണ്യമായി കുറഞ്ഞതോടെ അമരാവതി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് ഇപ്പോൾ 50 അടിയിൽ താഴെയായിട്ടുണ്ട്. ആകെ ഉയരം 90 അടിയാണ്.
9.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റിസർവോയർ പ്രദേശത്ത് പലയിടത്തും മണൽക്കൂനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
തിരുപ്പൂർ, കരൂർ ജില്ലകളിലായി ഏകദേശം അന്പത്തിഅയ്യായിരം ഏക്കർ കൃഷിഭൂമിയിൽ അമരാവതി അണക്കെട്ടിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജലസേചനം നടത്തുന്നുണ്ട്.
അണക്കെട്ടിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണലും മറ്റു മാലിന്യവും നീക്കംചെയ്ത് സംഭരണശേഷി വർധിപ്പിക്കുന്നതിനു ഈ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നു കർഷകർ അഭിപ്രായപ്പെട്ടു.