മഹിളാ സാഹസ് യാത്രയ്ക്കു പട്ടഞ്ചേരിയിൽ സ്വീകരണം നൽകി
1549068
Friday, May 9, 2025 1:40 AM IST
വണ്ടിത്താവളം: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന മഹിളാസാഹസ് കേരള യാത്രയ്ക്ക് പട്ടഞ്ചേരിയിൽ സ്വീകരണം നൽകി.
സാഹസ് യാത്രയുടെ അഞ്ഞൂറാം സ്വീകരണകേന്ദ്രമായ പട്ടഞ്ചേരി ആൽത്തറയിൽ കേക്ക് മുറിച്ചാണ് ജാഥയെ സ്വീകരിച്ച ത്. ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ കേക്ക് മുറിച്ച് ജാഥ ക്യാപ്റ്റൻ ജെബി മേത്തർ എംപിക്കു നൽകി. കെപിസിസി സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ധനലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ സ് പ്രസിഡന്റ് രജനി, സെക്രട്ടറിമാരായ ജയലക്ഷ്മി ദത്തൻ, സ്വപ്ന രാമചന്ദ്രൻ, പുണ്യ കുമാരി, കവിത മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ, മുൻ എംപി രമ്യ ഹരിദാസ്, കെ.എ. ഷീബ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്. ശിവദാസ്, മണ്ഡലം പ്രസിഡന്റ് എസ്. പ്രദീപ്, ഉപാധ്യക്ഷ അനിലാ മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ചെമ്പകം, എസ്. സുകന്യ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മീനാക്ഷിപുരത്തും കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.