പാലക്കാട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തെ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണം, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന അ​രി​യു​ടെ ഗു​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​റി​ൽ റി​ട്ട​. ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​ഡ്വ. പ്രേം​നാ​ഥ്, ഭാ​ര​ത് പെ​ട്രോ​ളി​യം സെ​യി​ൽ​സ് ഓ​ഫീ​സ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, എ​ഫ്സിഐ ഒ​ല​വ​ക്കോ​ട് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഡി​വി​ഷ​ൻ സി​ജു​മോ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ്രസംഗിച്ചു.

ഗു​ണ​മേന്മ വി​ദ്യാ​ഭ്യാ​സ​വും കേ​ര​ള വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​യ്ക്ക് സെ​മി​നാ​ർ ന​ട​ത്തി. കെ. ​പ്രേം​കു​മാ​ർ എംഎ​ൽ​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വി​ദ്യാ​കി​ര​ണം അ​സി​സ്റ്റ​ന്‍റ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ.സി.​ രാ​മ​കൃ​ഷ്ണ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​

വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പി.​ സു​നി​ജ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ.​ അ​ബൂ​ബ​ക്ക​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പൽ പി.​ ശ​ശി​ധ​ര​ൻ, കൈ​റ്റ് ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ വൈ.​സി​ന്ധു, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ, കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, ഡി​ഇ​ഒ ആ​സി​ഫ് അ​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.