കാള കുറുകെചാടി സ്കൂട്ടറിൽനിന്നു വീണു പരിക്കേറ്റയാൾ മരിച്ചു
1549055
Friday, May 9, 2025 12:58 AM IST
മണ്ണാർക്കാട്: തെങ്കരയിൽ കാള കുറുകെചാടി സ്കൂട്ടറിൽനിന്നു വീണു പരിക്കേറ്റയാൾ മരിച്ചു. തെങ്കര പുഞ്ചക്കോട് കളയംകോട്ടിൽ ചന്ദ്രൻ(57) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഉടനേ നാട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്നു വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഇന്നലെ പുലർച്ചെ നാലുമണിയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ ശാന്ത. മക്കൾ: സന്ധ്യ, സച്ചു, സഞ്ജു. മരുമക്കൾ: രാമദാസ്, മഞ്ജു, സുവർണ.