വിദ്യാർഥികൾക്കു വേറിട്ട ആശംസാകാർഡ് അയച്ച് സ്കൂൾ അധികൃതർ
1548509
Wednesday, May 7, 2025 1:19 AM IST
നെന്മാറ: തിരുവഴിയാട് ഗവ. ഹൈസ്കൂളിൽ നിന്നും വിജയദിനത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ആശംസാകാർഡ് അയച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിദ്യാർഥികൾക്ക് പോസ്റ്റ്കാർഡ് മുഖേന വീട്ടുവിലാസത്തിലേക്കാണ് ആശംസാകാർഡുകൾ അയച്ചത്. പ്രധാനഅധ്യാപകൻ എൻ. രാജുവിന്റെ നേതൃത്വത്തിൽ അധ്യാപകരാണ് ഓരോ വിദ്യാർഥികൾക്കും ആശംസാ കാർഡ് സമ്മാനമായി അയച്ച് മാതൃകയായത്. അമ്പതു പൈസയുടെ പോസ്റ്റ്കാർഡ് സ്വന്തം വിലാസത്തിൽ അധ്യാപകരുടെ കൈപ്പടയിൽ വീട്ടിലെത്തുമ്പോൾ കുട്ടികൾക്ക് വിലമതിക്കാത്ത സമ്മാനമായി മാറുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.