പട്ടികജാതി- വർഗ സഹകരണ സംഘങ്ങൾക്കു വളർച്ചയില്ലെന്നു മുൻ അഡീഷണൽ രജിസ്ട്രാര്‍
1377555
Monday, December 11, 2023 1:31 AM IST
ഷൊർണൂർ: പട്ടികജാതി- വര്‍ഗ സഹകരണ സംഘങ്ങൾക്കും വനിതാ സഹകരണ സംഘങ്ങൾക്കും വളർച്ചയില്ലെന്നു റിട്ടയേഡ് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ കെ. ശകുന്തള അഭിപ്രായപ്പെട്ടു.
കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മിറ്റി വെൽകം ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അവർ.
ശക്തമായ മൂലധനം ഉണ്ടെങ്കിലേ സഹകരണ സംഘങ്ങൾക്ക് മുന്നോട്ട് പോവാനാവൂ.
എസ്സി, എസ്ടി, വനിതാ സഹകരണ സംഘങ്ങൾക്ക് മൂലധനം ഇല്ലായ്മയും പുതിയ തലമുറയെ ഇത്തരം സഹകരണ സംഘങ്ങളുമായി അടുപ്പിക്കാത്തതുമാണ് ഇത്തരക്കാരുടെ സഹകരണ സംഘങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റാതിരിക്കാൻ കാരണമെന്നും അവർ പറഞ്ഞു.
പാക്കനാർ സംഘം പ്രസിഡന്റ് കെ.പി. കൂട്ടപ്പൻ അധ്യക്ഷത വഹിച്ചു. കെ.പി.ഗോപിനാഥൻ, ദേവയാനി കൃഷ്ണൻ, വി. സുനിൽകുമാർ, കെ.കെ. പരമേശ്വരൻ, യു. ബാലകൃഷ്ണൻ പ്രസംഗിച്ചു.