വടവന്നൂർ- പല്ലശ്ശന ബൈപാസ് റോഡ് തകർന്നു; യാത്രികർ ദുരിതത്തിൽ
1377553
Monday, December 11, 2023 1:31 AM IST
കൊല്ലങ്കോട്: വടവന്നൂർ- പല്ലശ്ശന ബൈപാസ് റോഡ് തകർന്ന് വ്യാപകമായി കുഴികളുണ്ടായിരിക്കുന്നത് വാഹനസഞ്ചാരം അപകട ഭീഷണിയിലാക്കി.
ഈ സ്ഥലത്ത് എസ് ആകൃതിയിൽ റോഡിൽ ടാറും മെറ്റലുമിളകി നിരവധി കുഴികൾ കാണപ്പെടുന്നുണ്ട്.
പ്രദേശത്ത് റോഡിനിരുവശത്തുമായി നുറുക്കണക്കിനു കുടുംബങ്ങൾ ടൗണിലെത്താൻ ഇതു വഴിയാണ് സഞ്ചാരം.
വിസ്താരക്കുറവുകാരണം എതിർവശത്തു വാഹനമെത്തിയാൽ ഗതാഗത കുരുക്കും നിത്യസംഭവമാവുന്നുണ്ട്.
നാട്ടുകാർ ഗ്രാമസഭയിൽ റോഡിന്റെ ശോചനീയാവസ്ഥക്കു പരിഹാരത്തിനായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒഴിവാക്കപ്പെടുന്നതായും ആരോപണമുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഇരുവശത്തേക്കുള്ള വാഹനങ്ങളും റോഡിന്റെ പടിഞ്ഞാറു വശത്തുകൂടി നടക്കുന്നതു അപകടസാധ്യത കൂടുതലായിട്ടുമുണ്ട്.