ന്യൂ ഇന്ത്യ ലിറ്ററസി: മികവുത്സവം ജില്ലാതല ഉദ്ഘാടനം
1377551
Monday, December 11, 2023 1:31 AM IST
പാലക്കാട്: ന്യൂ ഇന്ത്യ ലിറ്ററസി മികവുത്സവം ജില്ലാതല ഉദ്ഘാടനം കണ്ണാടി പഞ്ചായത്തിലെ കിണാശേരി പുലരി വായനശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. 80 വയസുകാരി പൊന്നുകുട്ടിക്ക് ചോദ്യപേപ്പർ വിതരണം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത അധ്യക്ഷയായ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഉദയകുമാർ, മെംബർ കലാവതി, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രേരക് എം. ഗീത, കണ്ണാടി പഞ്ചായത്ത് പ്രേരക്മാരായ സഷമ, ഷീജ, ലൈബ്രേറിയൻ സജിത, അധ്യാപകരായ പാർവതി, യശോദ, വിജി തുടങ്ങിയവർ മികവുത്സവത്തിന് നേതൃത്വം നൽകി.