റവ.ഡോ. പീറ്റർ കുരുതുകുളങ്ങരയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം
1377549
Monday, December 11, 2023 1:31 AM IST
വടക്കഞ്ചേരി: ലൂർദ്മാതാ ഫൊറോന പള്ളിയിൽ റവ. ഡോ. പീറ്റർ കുരുതുകുളങ്ങരയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾ നടന്നു. ഇന്നലെ രാവിലെ 6.30നും 9. 30നുമുള്ള ദിവ്യബലിയർപ്പിച്ച് റവ. ഡോ. പീറ്റർ കുരുതുകുളങ്ങര സന്ദേശം നൽകി. വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ ആമുഖപ്രസംഗം നടത്തി.
തിരിതെളിയിച്ചും കേക്ക് മുറിച്ചും ബൊക്കെ നൽകിയും പൊന്നാടയണിയിച്ചുമായിരുന്നു ജൂബിലി ആശംസകൾ നേർന്നത്. പീറ്ററച്ചന്റെ സേവന കാലത്തുണ്ടായ വികസന പ്രവർത്തനങ്ങൾ വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ പുതുതലമുറക്കുപരിചയപ്പെടുത്തി.
ചൊവ്വല്ലൂർ കത്രീന പ്രാർഥനാശംസകൾ നേർന്നു. കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത്, ജെയ്സൺ മഞ്ഞളി എന്നിവർ ആശംസകളർപ്പിച്ചു. പാലന ആശുപത്രി കോമ്പൗണ്ടിലുള്ള രൂപതയുടെ സാൻജോ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലാണ് റവ. ഡോ. പീറ്റർ കുരുതുകുളങ്ങര.