കൗമാരമേള കൊടിയിറങ്ങി
1377232
Sunday, December 10, 2023 2:15 AM IST
പാലക്കാട്: റവന്യൂ ജില്ലാകലോത്സവത്തിൽ ഉപജില്ലാതലത്തിൽ പാലക്കാടും സ്കൂൾതലത്തിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലവും കീരിടം നിലനിർത്തി. അഞ്ചുനാൾ സർഗാത്മപരമായും ആടിയും പാടിയും നഗരവാസികളെ വിസ്മയ ലോകത്തിലെത്തിച്ച കലോത്സവത്തിന്റെ ആദ്യനാൾ രചനാ മത്സരങ്ങൾക്ക് തുടക്കമിട്ടപ്പോൾ തൃത്താല ഉപജില്ല മുൻപന്തിയിലെത്തിയെങ്കിലും വേദികളിൽ തിരശീല ഉയർന്നതോടെയാണ് പാലക്കാട് ഉപജില്ല ജൈത്രയാത്ര തുടർന്നത്.
രണ്ടും മൂന്നും ദിവസങ്ങളിൽ മറ്റു ഉപജില്ലകൾ പാലക്കാടിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും നാലാം നാൾ കിരീടം ഉറപ്പിക്കുകയും അഞ്ചാംനാൾ കീരിടം സ്വന്തമാക്കുകയുമായിരുന്നു. ഒറ്റപ്പാലം രണ്ടും തൃത്താല മൂന്നും സ്ഥാനം നേടി. സ്കൂൾതലത്തിൽ ആലത്തൂർ ഗുരുകുലം തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും 2012 മുതൽ ഒന്നാംസ്ഥാനം നേടി കൊണ്ടിരുന്ന ഗുരുകുലം ഇത്തവണ പതിവ് തെറ്റിച്ചിട്ടില്ല. യുപി വിഭാഗം ജനറൽ വിഭാഗത്തിൽ മണ്ണാർക്കാട് ഒന്നാംസ്ഥാനവും തൃത്താലയും ഒറ്റപ്പാലവും രണ്ടും ആലത്തൂർ മൂന്നും സ്ഥാനവും നേടി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും ഒറ്റപ്പാലം രണ്ടും ആലത്തൂർ മൂന്നും സ്ഥാനം നേടി.
എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ പാലക്കാട് ഒന്നും തൃത്താല രണ്ടും മണ്ണാർക്കാട് മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി സംസ്കൃതോത്സവത്തിൽ മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല ഉപജില്ലകൾ തുല്യ പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ കൊല്ലങ്കോടും ആലത്തൂരും രണ്ടും പട്ടാന്പി മൂന്നും സ്ഥാനം നേടി.
എച്ച്എസ് സംസ്കൃതോത്സവത്തിൽ പാലക്കാട് ഒന്നും തൃത്താലയും ചെർപ്പുളശേരിയും രണ്ടും ആലത്തൂർ മൂന്നും സ്ഥാനം നേടി. യുപി അറബി കലോത്സവത്തിൽ തുല്യ പോയിന്റ് നേടി കുഴൽമന്ദം, പട്ടാന്പി, തൃത്താലയും പറളിയും ഒന്നാം സ്ഥാനം നേടിയപ്പോൾ മണ്ണാർക്കാടും ഒറ്റപ്പാലവും രണ്ടാം സ്ഥാനവും പാലക്കാടും ആലത്തൂരും മൂന്നും സ്ഥാനവും പങ്കിട്ടു. എച്ച്എസ് അറബി വിഭാഗത്തിൽ ഷൊർണൂരും മണ്ണാർക്കാടും ഒന്നാം സ്ഥാനവും പട്ടാന്പിയും തൃത്താലയും ഒറ്റപ്പാലവും രണ്ടും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പോയിന്റ് നില
ഉപജില്ല
പാലക്കാട് -901, ഒറ്റപ്പാലം -846, തൃത്താല -831, മണ്ണാർക്കാട് -814,
ആലത്തൂർ -805, പട്ടാന്പി -790, ചെർപ്പുളശേരി -767, കൊല്ലങ്കോട് -726, ചിറ്റൂർ -713, ഷൊർണൂർ -697, പറളി -650, കുഴൽമന്ദം -486.
സ്കൂൾ തലം
ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്് -400, ഭാരതമാത എച്ച്എസ്എസ് പാലക്കാട് -236, ടിആർകെഎച്ച്എസ്എസ് വാണിയംകുളം, ഒറ്റപ്പാലം -209, ജിവിഎച്ച്എസ്എസ് ചിറ്റൂർ -205, എച്ച്എസ്എസ് ശ്രീകൃഷ്ണപുരം, ചെർപ്പുളശേരി -184.
യുപി ജനറൽ വിഭാഗം
മണ്ണാർക്കാട് -171, തൃത്താല, ഒറ്റപ്പാലം-161, ആലത്തൂർ -160
എച്ച്എസ് ജനറൽ വിഭാഗം
പാലക്കാട് -358, ഒറ്റപ്പാലം, പട്ടാന്പി -355, ആലത്തൂർ -333.
എച്ച്എസ്എസ് ജനറൽ വിഭാഗം
പാലക്കാട് -390, തൃത്താല -362, ഒറ്റപ്പാലം -347.
സംസ്കൃതോത്സവം യുപി വിഭാഗം
തൃത്താല, പാലക്കാട്, ഒറ്റപ്പാലം-93, കൊല്ലങ്കോട്, ആലത്തൂർ, പട്ടാന്പി -88, ചിറ്റൂർ -84.
എച്ച്എസ് വിഭാഗം
പാലക്കാട് -93, തൃത്താല, ചെർപ്പുളശേരി-90, ആലത്തൂർ, പറളി -88.