കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്
1377230
Sunday, December 10, 2023 2:07 AM IST
മംഗലംഡാം: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വക്കാല പടിഞ്ഞാറെ പാടം തെക്കുംഭാഗം വീട്ടിൽ എം.സി.രാജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
മംഗലംഡാമിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ചു പോകുമ്പോൾ മണിയൻചിറയ്ക്ക് ഇറങ്ങുന്ന റോഡിൽ കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ രാജുവിന്റെ കാലിന് പരിക്കേറ്റു. ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.