ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
1377227
Sunday, December 10, 2023 2:02 AM IST
ആലത്തൂർ: വെള്ളപ്പാറ സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിൽ ബിഫാം 2018- 2022 ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഫാ. സുമേഷ് നാൽപതാംകളം അധ്യക്ഷനായി. കോളജ് ഡയറക്ടർ ഫാ.ബിജു പ്ലാത്തോട്ടത്തിൽ, ജോയിന്റ് ഡയറക്ടർ റവ.ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ, ഫാർമസ്യൂട്ടിക്സ് വിഭാഗം മേധാവി ഡോ.എം.കെ. ദീപ, ക്ലാസ് ടോപ്പർ സ്മൃതി ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. വിനോദ് സ്വാഗതവും ക്ലാസ് കോ-ഓർഡിനേറ്റർ പി.വി. സൗമ്യ നന്ദിയും പറഞ്ഞു.