പാലക്കാട് : എ​രു​ത്തേ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഹ​ര്‍ ഘ​ര്‍ ജ​ല്‍ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​നു​മോ​ദ​ന​പ​ത്രം ല​ഭി​ച്ചു.

ഹ​ര്‍ ഘ​ര്‍ ജ​ല്‍ മി​ഷ​ന്‍ പ്ര​കാ​രം ജ​ല്‍ ജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​രു​ത്തേ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​രു​ത്തേ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഹ​ര്‍ ഘ​ര്‍ ജ​ല്‍ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള അ​നു​മോ​ദ​ന പ​ത്രം കേ​ര​ള വാ​ട്ട​ര്‍ അഥോ​റി​റ്റി പാ​ല​ക്കാ​ട് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ബേ​ബി ജോ​ര്‍​ജി​ല്‍​ നി​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി. ബാ​ഹു​ലേ​യ​ന്‍ ഏ​റ്റു​വാ​ങ്ങി. എ​രു​ത്തേ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ 6772 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ല്കി​യ​ത്.