ചിറ്റൂർ കോളജിൽ ‘ദിയ’ പദ്ധതിക്കു തുടക്കം
1377222
Sunday, December 10, 2023 1:58 AM IST
ചിറ്റൂർ : കേരള സർക്കാർ കലാലയങ്ങളിൽ നടപ്പിലാക്കുന്ന ‘ഏൺ വൈയിൽ യു ലേൺ’ എന്ന പദ്ധതിയുടെ ഭാഗമായി കാന്റിൽ മേക്കിംഗ് വർക്ക്ഷോപ്പ് ദിയ ചിറ്റൂർ ഗവ കോളജിൽ ആരംഭിച്ചു. സാമ്പത്തിക ശാസ്ത്രം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഞ്ച് ദിവസം നീണ്ടുനില്ക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.സുമതി അധ്യക്ഷയായി. അസോസിയേഷൻ സെക്രട്ടറി വി.എസ്. മുർഷിദ, വകുപ്പ് മേധാവി എ.സി. കവിത, എസ്.നാഗരാജ്, പി.സ്മിത, മഞ്ജു വർഗീസ്, എൻ. എസ് ബ്രിജേഷ് എന്നിവർ പ്രസംഗിച്ചു.
ദിയ പദ്ധതിയിൽ 50 ഓളം വിദ്യാർഥികൾ നിലവിൽ പേർ രജിസ്റ്റർ ചെയ്തു പരിശീലനം നേടി വരുന്നുണ്ട്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി പൂർവ വിദ്യാർഥി എം.ആർ. ഹരി പ്രസാദാണ് നേതൃത്വ വഹിക്കുന്നത്.