സായുധസേനാ പതാകദിനാചരണം
1377221
Sunday, December 10, 2023 1:58 AM IST
ലക്കിടി: സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് എസ്പിആർടിസിയുമായി സഹകരിച്ച് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിൽ ഡിഫൻസ് റിക്രൂട്ട്മെന്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ടിആർകെഎച്ച്എസ്എസ് വാണിയംകുളം വിദ്യാലയത്തിലെ എൻസിസി വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. അസാപ് പ്രോഗ്രാം മാനേജർ അക്ഷയ അധ്യക്ഷയായി. ടിആർകെഎച്ച്എസ്എസ് അധ്യാപകൻ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്തും അസറുദ്ദീനും കുട്ടികൾക്ക് ഡിഫൻസ് റിക്രൂട്ട്മെന്റിനെ കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. മനീഷ നന്ദി പറഞ്ഞു.