അട്ടപ്പാടി രാജീവ് ഗാന്ധി കോളജ് യൂണിയൻ ഉദ്ഘാടനം
1377220
Sunday, December 10, 2023 1:58 AM IST
മണ്ണാർക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് യൂണിയന് ഉദ്ഘാടനം ഷാഫി പറമ്പില്‍ എംഎല്‍എ നിര്‍വഹിച്ചു. കോളജ് യൂണിയന് ചെയര്മാന് മുഹമ്മദ് ഷിഖില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം കൈലാഷ് മുഖ്യാതിയായി. ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. പരിപാടിക്ക് അനോഘ സ്റ്റുഡന്‍സ് യൂണിയന് എന്ന് നാമകരണം ചെയ്തു.
അട്ടപ്പാടിയില്‍ നിന്നും ദേശീയ കാര്‍ഷിക അവാര്‍ഡ് ജേതാവ് പി.എം. മാത്യു പുത്തന്‍ പുരയില്‍, ബെന്നി മാത്യു പാറകുടിയില്, ത്രോബോള്‍ ഗോള്‍ഡ് മെഡല്‍ നേടിയ വി. പവിത്ര, സംസ്ഥാന പോലീസ് മെഡല്‍ ജേതാവ് സി.എം.അബ്ദുല്‍ ഖയ്യും മികച്ച എന്എസ്എസ്വൊളണ്ടിയർക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച ആല്വിന് കുര്യാക്കോസ്, കരാട്ടെ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുത്ത പാര്ത്ഥിപന്, ധബാരി കുരുവി സിനിമ ഫെയിം മീനാക്ഷി തുടങ്ങിയവരെ ആദരിച്ചു.
കോളജ് പ്രിന്‍സിപ്പൽ അമീന് ദാസ്, ആശ ടി. രാജന്, മലര് ചിത്ര, ജോബി കുരുവിക്കാട്ടില്‍, ഗിരീഷ് ഗുപ്ത, നിഖില്‍ ആഷിഫ് കാപ്പില്‍, ജിബിന്‍ കൃഷ്ണ, എ. ഫാത്തിമ, ഫാത്തിമത്ത് സന, മുര്‍ഷിദ്, മന്യ, കൃഷ്ണ, സെനില്‍ ഷാറൂഖ്, അനുവിന്ദ് പ്രസംഗിച്ചു.