ഗാർഹിക പീഡനത്തിനും സ്ത്രീധനത്തിനുമെതിരെ പൊതുസമൂഹം ഉണരണം : എൻഎച്ച്ആർഎഫ്
1377219
Sunday, December 10, 2023 1:58 AM IST
പാലക്കാട് : ഗാർഹിക പീഡനവും സ്ത്രീധന മരണവും സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നത് സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന കേരളത്തിന് അപമാനകരമാണെന്നും ഇക്കാര്യത്തിൽ സമൂഹവും ഭരണകൂടവും ഉണർന്ന് പ്രവർത്തിക്കണമെന്നും നാഷണൽ ഹുമണ്‍ റൈറ്റ്സ് ഫോറം (എൻഎച്ച്ആർഎഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ആർ. ഹരിദാസ്, സി.രാജേഷ്, ശിവൻ കടന്പഴിപ്പുറം, സുധാകരൻ കളത്തിൽ, കെ.കൊച്ചുകുട്ടൻ, എം.രാമകൃഷ്ണൻ തച്ചന്പാറ, എം.സൂരജ്, മനോജ് കടന്പഴിപ്പുറം, ആർ.രാമകൃഷ്ണൻ അകത്തേത്തറ പ്രസംഗിച്ചു.