മനുഷ്യാവകാശദിനാചരണവും സെമിനാറും ഇന്ന്
1377217
Sunday, December 10, 2023 1:58 AM IST
കല്ലടിക്കോട് : മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസും കല്ലടിക്കോട് മാധ്യമ കൂട്ടായ്മയും സംയുക്തമായി സെമിനാർ ഇന്ന് രാവിലെ 9.30ന് കല്ലടിക്കോട് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കല്ലടിക്കോട് എസ്എച്ച്ഒ പി.ശിവശങ്കരൻ അധ്യക്ഷനാവും. ചടങ്ങിൽ റിട്ട.അധ്യാപകൻ സി.കെ. രാജൻ, കവയിത്രി ആതിര ഗുപ്ത എന്നിവരെ ആദരിക്കും. സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം, എൻ. ബെൻസി എന്നിവർ സെമിനാർ നയിക്കും. ഡിവൈഎസ്പിമാരായ വി.എ. കൃഷ്ണദാസ്, ആർ.മനോജ്കുമാർ പ്രസംഗിക്കും.