അപകടഭീഷണിയായ ചല്ലിയും പാറപ്പൊടിയും നീക്കംചെയ്തു
1376111
Wednesday, December 6, 2023 1:18 AM IST
ഒറ്റപ്പാലം: ലക്കിടി കൂട്ടുപാതയിൽ അപകടത്തിന് കാരണമായി കിടന്നിരുന്ന ചല്ലിയും പാറപ്പൊടിയും നീക്കം ചെയ്തു.
കൂട്ടുപാത മൂന്നും കൂടിയ ജംഗ്ഷനിലാണ് ചല്ലിയും പാറപ്പൊടിയും വാഹനങ്ങൾക്ക് അപകട ഭീഷണിയായി കിടന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ ഇതുവഴി പോയ ടോറസിൽ നിന്നാണ് പാറപ്പൊടിയും ചല്ലിയും തിരുവില്വാമല റോഡിന്റെ പ്രവേശന കവാടമായ കൂട്ടുപാത മൂന്നും കൂടിയ ഭാഗത്ത് വലിയ തോതിൽ കുന്നുകൂടി കിടന്നിരുന്നത്. പ്രദേശത്തെ സിഐടിയു തൊഴിലാളികളാണ് ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി മുന്നോട്ടു ഇറങ്ങിയത്.
ഇരുചക്ര വാഹനങ്ങളിൽ പലതും ഇവിടെ അപകടത്തിൽ പെടുന്നതിന് സാഹചര്യം ഒരുങ്ങിയിരുന്നു.
വലിയ വാഹനങ്ങൾക്കും ഇത് വെല്ലുവിളി ഉയർത്തിയിരുന്നു. പരാതി നല്കിയതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും സ്വയം ഇക്കാര്യത്തിൽ പരിഹാരത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയാണ് ഉചിതം എന്ന തിരിച്ചറിവുമാണ് റോഡിലെ പാറപ്പൊടി പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സിഐടിയു തെഴിലാളികൾ അറിയിച്ചു.