മണ്ണാർക്കാട് നഗരസഭയിൽ രണ്ട് വെൽനസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു
1376101
Wednesday, December 6, 2023 1:17 AM IST
മണ്ണാർക്കാട് : പൊതു ജനാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ രണ്ട് വെൽനെസ് സെന്ററുകൾ നഗരസഭ തുടങ്ങി.
മുക്കണ്ണം വെൽനസ് സെന്ററിന്റെ ഉദ്ഘാടനം എൻ. ഷംസുദീൻ എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷെഫീഖ് റഹ്മാൻ, ബാലകൃഷ്ണൻ, മാസിതാ സത്താർ, വത്സലകുമാരി, ഹംസ കുറുവണ്ണ, നഗരസഭ സെക്രട്ടറി സതീഷ് കുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയിലെ മറ്റൊരു വെൽനസ് സെന്റർ നാരങ്ങപ്പറ്റയിൽ ഏഴിന് ഉദ്ഘാടനം ചെയ്യും.