പാലത്തിലെ വളവ് പിഴവായി
1376010
Tuesday, December 5, 2023 6:40 AM IST
വടക്കഞ്ചേരി: തെന്നിലാപുരത്തെ പുതിയ പാലത്തിലെ വളവ് പിഴവായി. പാലത്തിൽ പുഴ ഭാഗം കടന്ന് തെന്നിലാപുരം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ പെട്ടെന്നുള്ള വളവാണ് നിർമാണ പിശകായി മാറിയിട്ടുള്ളത്.
ഒരേസമയം രണ്ട് വലിയ വാഹനങ്ങൾ എത്തിയാൽ ഇവിടെ തിരിയാൻ കഷ്ടപ്പെടും. പാലം നിർമാണത്തിന് മുന്നോടിയായുള്ള പ്ലാനിംഗിലെ അപാകതയാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.