കോണ്‍ഗ്രസ് നേതാക്കളിൽ പലരും ബിജെപിയുടെ ഏജന്റുമാർ: മന്ത്രി മുഹമ്മദ് റിയാസ്
1375680
Monday, December 4, 2023 2:02 AM IST
ചിറ്റൂർ: രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും ഇന്ന് കോണ്‍ഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ ശരിയായ അർഥത്തിൽ പോരാട്ടം നയിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല. വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയുടെ നയങ്ങളെ എതിർക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനിൽ ഉൾപ്പെടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.