ലെവൽ ക്രോസ് അടച്ചിടും
1375431
Sunday, December 3, 2023 5:02 AM IST
പാലക്കാട്: വാടാനാംകുറുശി -വല്ലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമുതൽ ആറിന് വൈകുന്നേരം ആറ് വരെ ലെവൽ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വല്ലപ്പുഴ പൊയ് ലൂർ റൂട്ടിലൂടെയുള്ള വാഹനങ്ങൾ വല്ലപ്പുഴ ചൂരക്കോട് പൊയ് ലൂർ എൽസി നന്പർ മൂന്ന് വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.