ടിപ്പർ ലോറിയിടിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
1374771
Thursday, November 30, 2023 10:51 PM IST
പാലക്കാട്: ദേശീയപാത കുരുടിക്കാട് ഭാഗത്ത് ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് സിപിഎം പുതുശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു.
വാളയാർ പൂലാംപാറ ഗോപാലൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പുതുശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കഞ്ചിക്കോട് സ്വദേശി സുരേഷി(50)നെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. യോഗത്തിൽ പങ്കെടുത്തശേഷം പുതുശേരിയിലെ പാർട്ടി ഓഫീസിൽനിന്നും വീട്ടിലേക്കു മടങ്ങിവരുന്പോഴാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പങ്കജം. മക്കൾ: പവിത്ര, ഹരിത. കസബ പോലീസ് കേസെടുത്തു.